
ഹരിപ്പാട് : വൈദ്യുതി ചാർജ് വർദ്ധനനവ് പിൻവലിക്കണമെന്ന് ജനശ്രീ മിഷൻ ആവശ്യപ്പെട്ടു. ജനശ്രീ ഹരിപ്പാട് ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തിൽ ഹരിപ്പാട് വൈദ്യുതി ഭവന് മുന്നിൽ നടന്ന ധർന്ന ജനശ്രീ ജില്ലാ ചെയർമാൻ കെ.കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് ചെയർമാൻ കായലിൽ രാജപ്പൻ അദ്ധ്യക്ഷനായി. ജനശ്രീ ജില്ലാ സെക്രട്ടറി ഡോ. ബേബികമലം,ട്രഷറർ വി.രാജു,സംസ്ഥാന കമ്മിറ്റി അംഗം എ.എം.കബീർ,ബ്ലോക്ക് സെക്രട്ടറി ഡി.രാജലക്ഷ്മി, വി.ബാബുക്കുട്ടൻ, എസ്. സുഗുണാനന്ദൻ,ജോസഫ് പരുവക്കാടൻ, വേണുഗോപാൽ രാമമംഗലം.ശ്രീദേവിപിള്ള എൻ. സോമൻപിള്ള, എന്നിവർ സംസാരിച്ചു.