ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധരായ തോമസിന്റെയും, പത്രോസിന്റെയും തിരുനാൾ ഇന്ന് കൊടിയേറും. വൈകിട്ട് 6നാണ് കൊടിയേറ്റം. രാവിലെ 11ന് കുട്ടികളുടെ ദിവ്യബലി. നാളെ രാവിലെ 6.30ന് ദിവ്യബലി, നൊവേന. മൂന്നിന് വൈകിട്ട് 3.30ന് ആഘോഷമായ തിരുനാൾ ദിവ്യബലി, പ്രദക്ഷിണം, കടൽ വെഞ്ചരിപ്പ് എന്നിവയുണ്ടാകും.