 
പൂച്ചാക്കൽ.. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പാണാവള്ളി 17-ാം വാർഡ് ചേലാട്ട് വീട്ടിൽ അബൂബക്കർ ( 56 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഡോക്ടറെ കാണാൻ ചീട്ട് എടുക്കുന്നതിന് മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്ന അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം പാണാവള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി. ഭാര്യ: അസുമ . മക്കൾ : മുഹമ്മദ് അസ്‌ലം ( വിദ്യാർത്ഥി ) ഹഷ്മിയ. മരുമകൻ: താഹിർ ( പൊലീസ്,മട്ടാഞ്ചേരി).