
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷാചരണത്തിന്റെ ഭാഗമായി മുനിസിപ്പൽ പരിധിയിലെ സംരംഭകർക്ക് രജിസ്റ്റർ ചെയ്യുന്നതിനും സംശയ നിവാരണത്തിനും നഗരസഭയിൽ ജില്ലാ വ്യവസായ വകുപ്പിന്റെ ഹെല്പ് ഡെസ്‌ക് തുറന്നു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദുതോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ്, കൗൺസിലർ ബി. അജേഷ്, വ്യവസായ വികസന ഓഫീസർ ഡി.ദിലീപ് കുമാർ, എൻ.യു.എൽ.എം മാനേജർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.എല്ലാ ആഴ്ചയും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ്പ് ഡസ്‌കിന്റെ സേവനം ലഭ്യമാക്കും.