പൂച്ചാക്കൽ: ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ ഇംഗ്ലീഷ് , ഇലക്ട്രിക് ഡൊമസ്റ്റിക് സൊല്യൂഷൻ, ഓഫീസ് ഓപ്പറേറ്റീവ് എക്സിക്യുട്ടീവ്, എന്നീ വിഭാഗങ്ങളിൽ അദ്ധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 4 ന് രാവിലെ 11 ന് അസൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ കെ.ചിത്ര അറിയിച്ചു.