ആലപ്പുഴ : കേന്ദ്ര--സംസ്ഥാന സർക്കാരുകൾ കൃഷിക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തയ്യാറാകണമെന്ന് കേരള നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന നേതൃസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു.കേരകർഷക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഇ.ഷാബ്ദ്ദീൻ , എം.ഇ.ഉത്തമക്കുറുപ്പ് , ഹക്കിം മുഹമ്മദ് രാജാ , എം.ഡി.സലിം ,,ജോണിച്ചൻ ടി.പൂണിച്ചിറ എന്നിവർ സംസാരിച്ചു.