ചെങ്ങന്നൂർ: അഗ്നിപഥ് സൗജന്യ രജിസ്‌ട്രേഷൻ കൗണ്ടർ എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ ഓഫീസിൽ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് യൂണിയൻ ഓഫീസിനോട് ചേർന്നുള്ള ഗുരുകാരുണ്യം ജനസേവനകേന്ദ്രത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി നിർവ്വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ., അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ്, സുരേഷ് വല്ലന, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ സംസാരിക്കും. പതിനേഴര വയസിനും 23 വയസിനും മദ്ധ്യേയുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ രേഖകളുമായെത്തി യൂണിയൻ വക ഗുരുകാരുണ്യം ജനസേവനകേന്ദ്രം വഴി സൗജന്യമായി രജിസ്‌ട്രേഷൻ ചെയ്യാമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു. ഫോൺ:7907988736, 7902687466