ambala

ആലപ്പുഴ: ആലപ്പുഴ സഹൃദയ ആശുപത്രിയിൽ പുതിയ ശസ്ത്രക്രിയ സമുച്ചയത്തിന്റെ ഉദ്ഘാടനം ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ജോസ് ആലുക്കാസ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഡയാലിസിസ് മെഷീന്റെ സമർപ്പണവും ഹോസ്പിറ്റൽ കോർപറേറ്റീവ് ബ്രോഷറിന്റെ പ്രകാശനവും ആർച്ച് ബിഷപ്പ് നിർവഹിച്ചു, ആശുപത്രി ജീവനക്കാരുടെ കുട്ടികളിൽ എ. പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി. ആശുപത്രി ഡയറക്ടർ ഫാ.തോമസ് മാളിയേക്കൽ, അസി.ഡയറക്ടർ ഫാദർ ആന്റോ ആന്റണി പെരുംപള്ളിത്തറ, അപ്പച്ചൻ മലയിൽ, ടി.ടി.കുരുവിള, സർവീസ്,അജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.