photo

ആലപ്പുഴ: കയർ വർക്കേഴ്സ് യൂണിയൻകാർത്തികപ്പള്ളി താലൂക്ക് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ടി.കെ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗണേശൻ, കെ.കരുണാകരൻ, വി.കെ.സഹദേവൻ, ബി.അബിൻഷാ, കെ.എൻ.തമ്പി, പി.കെ.ഗോപിനാഥൻ എന്നിവർ സംസാരിച്ചു ഭാരവാഹികളായി ടി.കെ.ദേവകുമാർ (പ്രസിഡന്റ്), എം.പുഷ്കരൻ, ആർ.അമ്പിളി, കെ.എൻ.തമ്പി (വൈസ് പ്രസിഡന്റുമാർ), ബി. അബിൻ ഷാ (ജനറൽ സെക്രട്ടറി), കെ.മോഹനൻ, എം.സെൽവി, ജി. ശശിധരൻ (ജോയിന്റ് സെക്രട്ടറിമാർ), കെ. കരുണാകരൻ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.