
കുട്ടനാട് : ഔഷധവില വർദ്ധനവിൽ പ്രതിഷേധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടനാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നില്പ് സമരം നടത്തി. ചമ്പക്കുളം പടിഞ്ഞാറേ ബസ് സ്റ്റാൻഡിന് സമീപം നടന്ന നില്പ് സമരം ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജലജാകുമാരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.മനു, അരവിന്ദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ജയകുമാർ സ്വാഗതവും തെക്കേക്കര യൂണിറ്റ് സെക്രട്ടറി എം. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.