മാന്നാർ: സേവാഭാരതി ബുധനൂർ സമിതിയുടേയും എണ്ണയ്ക്കാട് പുനർനവ ആയുർവേദ സ്പെഷ്യാലിറ്റി ക്ളിനിക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂലായ് 3നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഇലഞ്ഞിമേൽ കുറുമൂട്ടിൽ ജംഗ്ഷനിലുള്ള സുനിൽ ഭവനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽക്യാമ്പ് നടത്തും. ദേവസ്വംബോർഡ് കോളേജ് റിട്ട.പ്രൊഫ.കെ.പ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡോ.ലക്ഷ്മി ദേവി.ജെ നേതൃത്വം നൽകും.