photi

ചാരുംമൂട് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ താമരക്കുളം യൂണിറ്റ് കൺവെൻഷനും നവാഗതരെ സ്വീകരിക്കൽ ചടങ്ങും നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം. മുസ്തഫാ റാവുത്തർ അദ്ധ്യക്ഷനായി. മെഡിസിപ് പദ്ധതി നടപ്പാക്കിയ സർക്കാരിനെ കൺവെൻഷൻ അഭിനന്ദിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.ജോഷ്വാ നവാഗതരായ 27 അംഗങ്ങളെ സ്വീകരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.ജി.മാധവൻപിള്ള സംഘടനാ പ്രമേയങ്ങൾ അവതരിപ്പിച്ചു. ബ്ളോക്ക് ജനറൽ സെക്രട്ടറി ആർ.പത്മാധരൻ നായർ ,യൂണിറ്റ് സെക്രട്ടറി വി.ശിവൻപിള്ള , ബ്ളോക്ക് കമ്മിറ്റിയംഗങ്ങളായ സി.കെ.ബാലകൃഷ്ണൻ നായർ, പി.കെ. വസന്ത , എസ്.ഷാജഹാൻ, രക്ഷാധികാരി,എൻ.ഗോപിനാഥപിള്ള , ട്രഷറർ എൻ.സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.