sslc-adarav

മാന്നാർ:ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു . ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ അനീഷ് മണ്ണാരേത്ത് അദ്ധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, എ.ഡി.എസ് സെക്രട്ടറി ലതിക, വേലൂർ പരമേശ്വരൻ നമ്പൂതിരി, സജു തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഹരിദാസ്, കോൺഗ്രസ് മാന്നാർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ, ബി.ജെ.പി കിഴക്കൻ മേഖലാ കമ്മിറ്റിഅംഗം അനന്തകൃഷ്ണപിള്ള, മുൻ ഗ്രാമപഞ്ചായത്ത് അംഗം ജ്യോതി വേലുർമഠം, എ.ഡി.എസ് പ്രസിഡന്റ് സുശീല എന്നിവർ സംസാരിച്ചു.