bandipoo

മാന്നാർ: ബുധനൂർ ഗ്രാമപഞ്ചായത്തിന്റെ വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബന്ദിപ്പൂ കൃഷിക്ക് തുടക്കമായി. തരിശു കിടന്നിരുന്ന പുരയിടങ്ങളിൽ വനിതാ കർശകരുടെ കൂട്ടായ്മയിലാണ് കൃഷി. 14 വാർഡുകളെ 15 ക്ലസ്റ്ററുകളായി തിരിച്ച് ഒരു വാർഡിൽ 2000 ബന്ദിതൈകളാണ് നടുന്നത്. ഓണക്കാലത്ത് ആവശ്യമായ ബന്ദിപ്പൂക്കൾ ലഭ്യമാക്കാനും ഇവയുടെ വിപണനം നടത്തുന്നതിലൂടെ വനിതകളുടെ വരുമാനം വർദ്ധിപ്പിക്കാനും ലക്‌ഷ്യമിട്ടാണ് ബന്ദിപ്പൂ കൃഷി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ്പുഷ്പലത മധു പറഞ്ഞു. അഡ്വ.ജി ഉണ്ണികൃഷ്ണൻ, സനൽകുമാർ, കൃഷി ഓഫീസർ സൂസൻ തോമസ് എന്നിവർ പങ്കെടുത്തു.