
ആലപ്പുഴ: ആയുധവുമായി എത്തിയ മുപ്പതംഗ സംഘം കുലച്ച വാഴകളും മറ്റ് കൃഷിയും വെട്ടി നശിപ്പിച്ചതായി പരാതി. ആലപ്പുഴ തിരുമല വാർഡിൽ വാടയിൽ വീട്ടിൽ വിജയന്റെ പറമ്പിൽ നിന്ന വാഴകളാണ് വെട്ടി നശിപ്പിച്ചത്. തർക്കം ഉള്ളതിനാൽ കോടതിയുടെ പരിഗണനയിലുള്ള വസ്തുവിൽ നിന്ന വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തടയാൻ ചെന്ന വിജയനെതും ഭാര്യ രാധാമണി, മകൻ വിനേഷ് എന്നിവരെയും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് അക്രമം നടന്നത്. സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.