തുറവൂർ:സി.പി.ഐ അരൂർ മണ്ഡലം സമ്മേളനം 8 ,9,10 തീയതികളിൽ തിരുമലഭാഗം വത്സൻ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. 9 ന് രാവിലെ 10:30 ന് പ്രതിനിധി സമ്മേളനം മന്ത്രി ജി.എസ്.അനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, അസി. സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, എം.കെ. ഉത്തമൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ കെ.എസ്. ഷാജി, ജനറൽ കൺവീനർ പി.എം.അജിത്ത് കുമാർ എന്നിവർ അറിയിച്ചു