കുട്ടനാട്: കൈനകരി ചാവറ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള റോഡിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ നെറ്റ് വേലിയും എട്ട് ഇരുമ്പു തൂണുകളും കഴിഞ്ഞ ദിവസം രാത്രി സമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി .ചാവറ ജെട്ടി മുതൽ കിഴക്കോട്ട് 100 മീറ്റർ വരെയുള്ള സ്ഥലത്തെ താമസക്കാരായ കുടുംബങ്ങളുടെ സംരക്ഷണാർത്ഥം റോഡ് അരികിലായി സ്ഥാപിച്ചിരുന്ന 24 ഇരുമ്പു തൂണുകളിൽ എട്ടെണ്ണമാണ് നശിപ്പിക്കപ്പെട്ടത്.