ആലപ്പുഴ: മഹാകവി കുമാരനാശാൻ സ്മാരക സംഘം ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ കുമാരനാശന്റെ ഖണ്ഡകാവ്യമായ ചണ്ഡലഭിക്ഷുകിയുടെ നൂറാം വർഷിക അനുസ്മരണം യോഗം നടത്തി. സ്മാരക സംഘം പ്രസിഡന്റ് ഇടശേരി രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പങ്കജാക്ഷൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. എം.ആർ. രവീന്ദ്രൻ, കെ. രാമകൃഷ്ണൻ, എൻ. മോഹനൻ, സുഭാഷ് ചാലിൽ, യൂനസ് തുടങ്ങിയവർ സംസാരിച്ചു.