മാവേലിക്കര: യു.ഡി.എഫ് മാവേലിക്കര നിയോജകമണ്ഡലം നേതൃയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അനി വർഗീസ് അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കോശി എം.കോശി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് കുറ്റിശ്ശേരി, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എം.അമൃതേശ്വരൻ, കെ.ഗോപൻ, എൻ.ഗോവിന്ദൻ നമ്പൂതിരി , ജി.ഹരിപ്രകാശ്, എം.ദിലീപ് ഖാൻ, നൈനാൻ സി.കുറ്റിശ്ശേരിൽ, ലളിതാ രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, ഷെമീർ വള്ളികുന്നം, മാത്യു ജോൺ പ്ലാക്കോട്ട്, അജി നാടാവളളി, റോയി വർഗീസ്, സജീവ്പ്രായിക്കര, എസ്.ഷാബു, അനിതാ വിജയൻ, കെ.എം.ദിലീപ് ഖാൻ, റ്റി.എൻ.രാജു, വന്ദന സുരേഷ്, റ്റി.മന്മഥൻ, ശാന്തി അജയൻ, ലതാ മുരുകൻ, ഷാജൻ കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. 2ന് ആലപ്പുഴയിൽ നടക്കുന്ന കളക്ടറേറ്റ് മാർച്ചിൽ 1000 പേരെ പങ്കെടുപ്പിക്കാൻ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.