മാവേലിക്കര നഗരസഭയിലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകിയത് ബി.ജെ.പിയുടെ സമര വിജയമാണെന്ന് സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി പറഞ്ഞു. ബി.ജെ.പി കൗൺസിലർ നടത്തി വന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, മണ്ഡലം ഭാരവാഹികളായ സുധീഷ് ചാങ്കൂർ, സ്മിത ഓമനക്കുട്ടൻ, പ്രീത രാജേഷ്,അമ്പിളി ദിനേശ്, വിദ്യാ സനൽ, സുജിത്ത് ആർ.പിള്ള, വിനീത് ചന്ദ്രൻ, അഭിലാഷ് വിജയൻ, മഹേഷ്, കൗൺസിലർമാരായ എച്ച്.മേഘനാഥ്, ഗോപൻ സർഗ, എസ്.രാജേഷ്, ജയശ്രീ അജയകുമാർ, ഉമയമ്മ വിജയകുമാർ, സുജാതാ ദേവി, സബിത അജിത്ത്, ആർ.രേഷ്മ എന്നിവർ സംസാരിച്ചു.