ആലപ്പുഴ : കുമരകത്തു നിന്ന് സുഹൃത്തിനൊപ്പം കടൽ കാണാൻ കാട്ടൂരിലെത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനായി രണ്ടാംദി​വസവും തി​രച്ചി​ൽ നടത്തിയെങ്കി​ലും കണ്ടെത്താനായി​ല്ല​. കുമരകം പഞ്ചായത്ത് നാലാം വാർഡിൽ ആപ്പീത്ര ഭാഗത്ത് പുത്തൻപുര പരേതനായ വിശ്വംഭരന്റെ മകൻ അമലിനെയാണ് (സുനി24) കാണാതായത്.