ന്യൂഡൽഹി: മേയ് 21ന് നടത്തിയ മെഡിക്കൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് ഫലം പ്രഖ്യാപിച്ചു. വിശദാംശങ്ങൾ https://natboard.edu.in, https://nbe.edu.in എന്നീ സൈറ്റുകളിൽ.

എംഡി, എം.എസ്, പി.ജി ഡിപ്ളോമ കോഴ്സുകളിൽ വിവിധ വിഭാഗങ്ങൾക്കുള്ള യോഗ്യത കട്ട് ഒാഫ് മാർക്ക് ഇങ്ങനെ: ആകെ മാർക്ക് 800, ജനറൽ, സാമ്പത്തിക സംവരണം: 275 (50 പെർസന്റൈൽ)

പട്ടിക, ഒ.ബി.സി വിഭാഗങ്ങൾ: 245 (40 പെർസന്റൈൽ)

ഭിന്നശേഷി വിഭാഗം: 260 (45 പെർസന്റൈൽ)

യോഗ്യത നേടിയ വിദ്യാർത്ഥികളെയും റെക്കാഡ് സമയത്തിൽ ഫലം പ്രഖ്യാപിച്ചതിന് എൻ.ബി.ഇയെയും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു.