
ന്യൂഡൽഹി:അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് കോൺഗ്രസിനെ ഭീഷണിപ്പെടുത്താമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം കേന്ദ്രസർക്കാരിനെതിരേയുള്ള ജനവികാരം വഴിതിരിച്ചു വിടാനുള്ള കുതന്ത്രമാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും എതിരെയുള്ള ഇ.ഡി നോട്ടീസ്.