
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തോളം കേസുകളുടെ വർദ്ധനയാണ് ഉണ്ടായത്. ഇന്നലെ 3,712 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കുറിനുള്ളിൽ 4,41,989 പരിശോധനകൾ നടത്തിയപ്പോഴാണ് 3,712 പേർക്ക് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 0.84 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.67 ശതമാനവുമാണ്.