
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കു പിന്നാലെ പ്രിയങ്ക ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ ലക്ഷണങ്ങളുണ്ടെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും ട്വിറ്ററിലൂടെ പ്രിയങ്ക തന്നെയാണ് അറിയിച്ചത്. യു.പിയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചകൾക്കായി ലക്നൗവിലായിരുന്ന പ്രിയങ്ക ഡൽഹിയിലേക്ക് മടങ്ങിയിരുന്നു.
ബുധനാഴ്ചയാണ് സോണിയയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ഡൽഹിയിലെ വസതിയിൽ നേതാക്കളെയും പ്രവർത്തകരെയും നേരിൽ കണ്ടിരുന്നു. ഇവരിൽ നിന്നാകാം രോഗം ബാധിച്ചതെന്ന് കരുതുന്നു. അതേസമയം, സോണിയ ജൂൺ 8ന് നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡിക്കു മുന്നിൽ ഹാജരാകുമെന്ന് കോൺഗ്രസ് അറിയിച്ചു.