epfo

ന്യൂഡൽഹി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശതമാനമായി കുറയ്ക്കാൻ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയം വഴി നൽകിയ ശുപാർശ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. നിരക്ക് കുറയ്‌ക്കുന്നതിലൂടെ ഇ.പി.എഫ്.ഒയ്ക്ക് 450 കോടി രൂപയോളം രൂപ മിച്ചം ലഭിക്കും.

കൊവിഡ് വ്യാപനത്തിന് തൊട്ടുമുൻപാണ് 2018-19ലെ 8.65 ശതമാനത്തിൽ നിന്ന് ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 8.5ശതമാനമാക്കി നിശ്ചയിച്ചത്. 2020 മാർച്ചിൽ കൊവിഡ് മൂലം 2020-21 സാമ്പത്തിക വർഷം നിരക്കിൽ മാറ്റം വരുത്തിയില്ല. 2015-16ൽ 8.8 ശതമാനമുണ്ടായിരുന്നു.