p

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റർ ഡോസ് വാക്‌സിനായി ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇയുടെ കോർബിവാക്സിന് ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യ അനുമതി നൽകി. കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയുടെ രണ്ടു ഡോസ് എടുത്തവർക്കും ബൂസ്റ്റർ ഡോസ് ആയി കോർബിവാക്‌സ് കുത്തിവയ്‌ക്കാനാകുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ ഹെറ്റിറോലോഗസ് (കലർത്തി കുത്തിവയ്‌ക്കാവുന്നത്) ബൂസ്റ്റർ ഡോസ് വാക്‌സിനാണ് കോർബിവാക്സ്. ഇതുവരെ ആദ്യ രണ്ട് ഡോസ് എടുക്കുന്ന വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായും കുത്തിവച്ചിരുന്നത്. കൊവിൻ ആപ്പ് വഴി കോർബിവാക്‌സ് ബുക്ക് ചെയ്യാനാകും. ഒരു ഡോസിന് സ്വകാര്യ ആശുപത്രികളിൽ 400 രൂപയോളം വിലയാകും.

സ്‌​കൂ​ളു​ക​ളി​ൽ​ ​വാ​ക്‌​സി​നേ​ഷൻ
ഡ്രൈ​വ് ​ന​ട​ത്തും​:​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ക്കാ​ത്ത​ ​കു​ട്ടി​ക​ളു​ടെ​ ​വി​വ​രം​ ​ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നും​ ​ക​ണ​ക്ക് ​കി​ട്ടി​യാ​ൽ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ഡ്രൈ​വ് ​ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​ഒ​രു​ ​സ്‌​കൂ​ളി​ൽ​ ​വാ​ക്‌​സി​നെ​ടു​ക്കാ​ത്ത​ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​വാ​ണെ​ങ്കി​ൽ​ ​ര​ണ്ട് ​സ്‌​കൂ​ളി​ന് ​ഒ​രു​ ​കേ​ന്ദ്രം​ ​എ​ന്ന​ ​നി​ല​യി​ലും​ ​ആ​ലോ​ചി​ക്കും.​ ​ഒ​പ്പം​ ​ര​ക്ഷി​താ​ക്ക​ളെ​ ​ബോ​ധ​വ​ത്ക​രി​ച്ച് ​കു​ട്ടി​ക​ൾ​ക്ക് ​അ​ടു​ത്ത​ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ​വാ​ക്‌​സി​നെ​ടു​ക്കു​ന്ന​തി​നും​ ​സൗ​ക​ര്യ​മൊ​രു​ക്കും.