
ന്യൂഡൽഹി: 'ലൈഫ് സ്റ്റൈൽ ഫോർ ദി എൻവയോൺമെന്റ് മൂവ്മെന്റ്" എന്ന ആഗോള സംരഭത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു.
നമ്മുടെ ഗ്രഹത്തിന് ദോഷം ചെയ്യാത്തതും ഇണങ്ങി ചേരുന്നതുമായ ഒരു ജീവിത ശൈലി നയിക്കുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ഭൂമി, നിരവധി പരിശ്രമങ്ങൾ എന്ന മുദ്രാവാക്യത്തിലൂടെ ആഗോളതലത്തിൽ പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ഇന്ത്യ തയാറാണ്. സുസ്ഥിര വികസനം സാദ്ധ്യമാക്കുന്നതിന് മനുഷ്യ കേന്ദ്രീകൃതമായ കൂട്ടായ പരിശ്രമങ്ങളും പ്രവർത്തനങ്ങളുമാണ് ആവശ്യം. നമ്മുടെ സംസ്കാരത്തിൽ ദേവന്മാരും ദേവതകളുമൊക്കെ സസ്യജാലങ്ങളുമായും ജന്തുജീവജാലങ്ങളുമായും ചേർന്ന് പ്രകൃതിയായാണ് നിലകൊള്ളുന്നത്. പരിസ്ഥിതിക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിൽഗേറ്റ്സ് ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.