
ന്യൂഡൽഹി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അപ്രായോഗികമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുവേന്ദ്ര യാദവ് പറഞ്ഞു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകണമെന്നും നിയമ നിർമ്മാണത്തിലൂടെ കർഷക താത്പര്യം സംരക്ഷിക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു. വന്യജീവി കേന്ദ്രത്തിന് ചുറ്റും ഒരു കി.മീ വീതിയിൽ ബഫർ സോൺ അംഗീകരിക്കാൻ കഴിയില്ല. ജനവാസ മേഖലകളിൽ പൂജ്യം ബഫർ സോൺ നിലനിറുത്തണം. അല്ലെങ്കിൽ പതിനായിരക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെടും.