nsil

ന്യൂഡൽഹി: കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന് (എൻ.എസ്‌.ഐ.എൽ) ഭ്രമണപഥത്തിലുള്ള 10 വാർത്താവിനിമയ ഉപഗ്രഹങ്ങൾ കൈമാറാൻ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. എൻ.എസ്‌.ഐ.എല്ലിന്റെ അംഗീകൃത ഓഹരി മൂലധനം 1000 കോടി രൂപയിൽ നിന്ന് 7500 കോടി രൂപയായി ഉയർത്തി.

ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സമ്പൂർണ്ണ ഉപഗ്രഹ ഓപ്പറേറ്ററായി പ്രവർത്തിക്കാനും എൻ.എസ്‌.ഐ.എല്ലിനെ തീരുമാനം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അന്താരാഷ്‌ട്ര സാഹചര്യങ്ങൾ കണക്കിലെടുത്ത് ട്രാൻസ്പോണ്ടറുകളുടെ വില നിശ്ചയിക്കാൻ എൻ.എസ്‌.ഐ.എൽ ബോർഡിന് ഇനി അനുമതി ലഭിക്കും.