pre
pre

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലായ് 18ന് നടത്തും. ജൂൺ 15ന് വിജ്ഞാപനമിറങ്ങും. പത്രിക സ്വീകരിക്കൽ ജൂൺ 29വരെ. ജൂൺ 30ന് സൂക്ഷ്‌മ പരിശോധന. ജൂലായ് രണ്ടുവരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണലും പ്രഖ്യാപനവും ജൂലായ് 21ന്. ജൂലായ് 25നാണ് സത്യപ്രതിജ്ഞ. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24ന് പൂർത്തിയാകും. രാജ്യസഭാ സെക്രട്ടറി ജനറൽ ആണ് വരണാധികാരി.