p

ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പി.ജി അഖിലേന്ത്യാ ക്വോട്ടയിൽ ഒഴിവുള്ള 2021ലെ 1,456 സീറ്റുകൾ നികത്താൻ സ്ട്രേ റൗണ്ട് കൗൺസലിംഗ് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.

പ്രത്യേക കൗൺസലിംഗ് നടത്തേണ്ടതില്ലെന്ന കേന്ദ്രസർക്കാരിന്റെയും മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെയും തീരുമാനം ചോദ്യം ചെയ്യേണ്ടതില്ല. വീണ്ടും കൗൺസലിംഗ് നടത്തുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നും ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എട്ട് റൗണ്ടിലധികം കൗൺസലിംഗ് നടത്തിയ സാഹചര്യത്തിൽ ഇനിയും വിട്ടുവീഴ്ച ചെയ്താൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. 40,000 പി.ജി സീറ്റുകളിൽ 1,456 എണ്ണം മാത്രമാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നതും കോടതി ചൂണ്ടിക്കാട്ടി.