sonia

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ജൂൺ 23ന് ഹാജരാകാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചു. ജൂൺ എട്ടിന് ഹാജരാകേണ്ടിയിരുന്ന സോണിയ കൊവിഡ് മൂലമുള്ള അനാരോഗ്യം ചൂണ്ടിക്കാട്ടി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇതേ കേസിൽ രാഹുൽ ഗാന്ധി ജൂൺ 13ന് ഇഡിക്ക് മുന്നിൽ ഹാജരാകുന്നുണ്ട്. കോൺഗ്രസ് നേതാക്കൾ പ്രകടനമായി രാഹുലിനെ അനുഗമിക്കും. കൂടാതെ ഇ.ഡി ഒാഫീസുകൾക്ക് മുന്നിൽ ധർണ്ണയും നടത്തും.