sonia-gandhi

ന്യൂഡൽഹി: കൊവിഡ് മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോണിയയുടെ നില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പാർട്ടി വക്താവ് രൺദീപ് സുർജെവാല അറിയിച്ചു. ജൂൺ രണ്ടിനാണ് സോണിയയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നാഷണൽ ഹെറാൾഡ് കേസിൽ ജൂൺ എട്ടിന് ഹാജരാകാൻ എൻഫോഴ്സ്‌മെന്റ് നോട്ടീസ് ലഭിച്ച സോണിയ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അവധി ചോദിച്ചിരുന്നു. ജൂൺ 23ന് ഹാജരാകാനാണ് ഇ.ഡിയുടെ നിർദ്ദേശം.