v

ന്യൂഡൽഹി: നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എട്ടു മണിക്കൂറിലേറെ എൻഫോഴ്‌സ‌്‌മെന്റ് ഡയറക്‌ടറേറ്റ് ഒാഫീസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് വിധേയനായതിനൊപ്പം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടിയത് രാജ്യതലസ്ഥാനത്ത് ഏറെനേരം സംഘർഷാവസ്ഥയുണ്ടാക്കി. കെ.സി. വേണുഗോപാൽ അടക്കം നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഇന്നും ഇഡിക്കുമുന്നിൽ ഹാജരാകും.

പ്രിയങ്ക ഗാന്ധിക്കൊമൊപ്പം രാവിലെ 11ന് ഡൽഹി അബ്‌ദുൾ കലാം റോഡിലെ പ്രവർത്തൻഭവനിൽ സ്ഥിതി ചെയ്യുന്ന ഇഡി ഒാഫീസിലെത്തിയ രാഹുൽ ഗാന്ധിയെ രണ്ടുഘട്ടമായാണ് ചോദ്യം ചെയ്‌തത്. ഉച്ചയ്‌ക്ക് 2.15ന് പുറത്തുവന്ന രാഹുൽ ഗംഗാറാം ആശുപത്രിയിൽ കഴിയുന്ന സോണിയ ഗാന്ധിയെ സന്ദർശിച്ചിരുന്നു. 3.45ന് തുടങ്ങിയ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ രാത്രി 9 വരെ നീണ്ടു.

ഡെപ്യൂട്ടി ഡയറക്‌ടർ, ജോയിന്റ് ഡയറക്‌ടർ എന്നിവരുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കുന്ന അസിസ്റ്റന്റ് ഡയറക്‌ടറാണ് ചോദ്യം ചെയ്‌തത്. മറ്റൊരാൾ മൊഴി രേഖപ്പെടുത്തി. രാഹുൽ മൊഴി മാറ്റിപ്പറഞ്ഞതുകൊണ്ടാണ് ചോദ്യം ചെയ്യൽ നീണ്ടതെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് കമ്പനിയെ സ്വന്തമാക്കിയ യംഗ് ഇന്ത്യൻസ് കമ്പനിയുടെ ഒാഹരി വിവരങ്ങളാണ് കാര്യമായും അന്വേഷിച്ചതെന്ന് അറിയുന്നു. സോണിയ ഗാന്ധിയെ 23ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

വേണുഗോപാൽ കുഴഞ്ഞുവീണു,ചിദംബരത്തിന് പരിക്ക്

ഇന്നലെ രാവിലെ തുഗ്ളക്ക് ലെയിനിലെ വസതിയിൽ നിന്ന് പ്രിയങ്ക ഗാന്ധിക്കൊപ്പം കോൺഗ്രസ് ആസ്ഥാനത്ത് വന്നശേഷം 800 മീറ്റർ അകലെയുള്ള ഇഡി ഒാഫീസിലേക്ക് നടന്ന രാഹുലിനെ നിരോധനാജ്ഞ വകവയ്‌ക്കാതെ 'സത്യമേവ ജയതേ' എന്നെഴുതിയ പ്ളക്കാർഡുമായി കേന്ദ്രസർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് മുഖ്യമന്ത്രിമാർ, എംപിമാർ, എ.ഐ.സി.സി നേതാക്കൾ, പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങിയർ അനുഗമിച്ചു.സംഘർഷത്തിനിടെ പൊലീസ് വലിച്ചിഴച്ച് വാനിൽ കയറ്റവെ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുഴഞ്ഞുവീണു. മുതിർന്ന നേതാവ് പി. ചിദംബരത്തിന് നട്ടെല്ലിന് പരിക്കേറ്റു.

രാഹുലിനെയും പ്രിയങ്കയെയും ഒരു അഭിഭാഷകനെയും മാത്രം ഇഡിക്കുമുന്നിലേക്കു കടത്തിവിട്ട പൊലീസ് അക്‌ബർ റോഡിൽ നേതാക്കളെയും പ്രവർത്തകരെയും തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റുചെയ്‌തു നീക്കി.

കെ.സി. വേണുഗോപാൽ, ആദിർ രഞ്ജൻ ചൗധരി, ദീപേന്ദർ ഹൂഡ, അശോക് ഗെലോട്ട്, ഹരീഷ് റാവത്ത്, ജയ്‌റാം രമേശ്, പ്രിയങ്കാഗാന്ധി, രൺദീപ് സുർജെവാല, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ തുടങ്ങിയവരെ മൂന്ന് സ്റ്റേഷനുകളിൽ കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണ്. പൊലീസ് നടപടിക്കെതിരെ നേതാക്കൾ പരാതി നൽകിയതിനാൽ റിമാൻഡ് നീക്കമുണ്ട്. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിലും ഇഡി ഒാഫീസുകളിലേക്ക് കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു.

''ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം 2000 കോടിയുടെ സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയാണ്. രാഷ്‌‌ട്രീയ കുടുംബത്തിനെതിരെ കേസെടുത്ത അന്വേഷണ ഏജൻസിയെ സമ്മർദ്ദത്തിലാക്കാനും ലക്ഷ്യമിട്ടു. ഹവാല ഇടപാടുകൾ നടത്തുന്ന കമ്പനിയുമായി രാഹുലിനുള്ള ബന്ധം വ്യക്തമാകണം.

-സ്‌മൃതി ഇറാനി, കേന്ദ്ര മന്ത്രി

​ ​ഇ.​ഡി​ ​ഒാ​ഫീ​സ് ​ധ​ർണ
കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​ഉ​ൾ​പ്പെ​ടെ
കോ​ൺ.​ ​നേ​താ​ക്ക​ൾ​ക്ക് ​ക്രൂ​ര​ ​മ​ർ​ദ്ദ​നം

സ്വ​ന്തം​ ​ലേ​ഖ​കൻ

ന്യൂ​ഡ​ൽ​ഹി​:​ ​നി​രോ​ധ​നാ​ജ്ഞ​ ​മ​റി​ക​ട​ന്ന് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കെ​തി​രാ​യ​ ​ഇ.​ഡി​ ​ന​ട​പ​ടി​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ക്കും​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​ക്രൂ​ര​ ​മ​ർ​ദ്ദ​നം.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കാെ​വി​ഡ് ​മു​ക്ത​നാ​യ​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ലി​നെ​ ​പൊ​ലീ​സ് ​വ​ലി​ച്ചി​ഴ​യ്‌​ക്കു​ക​യും​ ​നെ​ഞ്ച​ത്ത് ​ഇ​ടി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​കു​ഴ​ഞ്ഞു​ ​വീ​ണ​ ​അ​ദ്ദേ​ഹ​ത്തി​ന് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പി​ന്നീ​ട് ​പ്ര​ഥ​മ​ ​ശു​ശ്രൂ​ഷ​ ​ന​ൽ​കി.​ ​വേ​ണു​ഗോ​പാ​ലി​നൊ​പ്പം​ ​ഇ​ടു​ക്കി​ ​എം.​പി​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സി​നെ​യും​ ​വ​ലി​ച്ചി​ഴ​ച്ചാ​ണ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​ത്.​ ​എ.​ഐ.​സി.​സി​ ​നേ​താ​വ് ​ഹ​രീ​ഷ് ​റാ​വ​ത്ത്,​ ​എം.​പി​മാ​രാ​യ​ ​വി.​കെ.​ ​ശ്രീ​ക​ണ്ഠ​ൻ,​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ് ​എ​ന്നി​വ​രെ​യും​ ​ഇ​വി​ടേ​ക്ക് ​കൊ​ണ്ടു​വ​ന്നു.
രാ​ഹു​ൽ​ ​ഹാ​ജ​രാ​കു​ന്ന​ത് ​വ​ൻ​ ​പ്ര​തി​ഷേ​ധ​മാ​ക്കി​ ​മാ​റ്റാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​മു​ന്നി​ൽ​ ​ക​ണ്ട് ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​ത​ന്നെ​ ​കോ​ൺ​ഗ്ര​സ് ​ആ​സ്ഥാ​നം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​അ​ക്ബ​ർ​ ​റോ​ഡി​ലും​ ​പ​രി​സ​ര​ത്തും​ ​പൊ​ലീ​സ് ​നി​രോ​ധ​നാ​ജ്ഞ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​നൂ​റി​ൽ​ ​കൂ​ടു​ത​ൽ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​അ​റി​യി​ച്ചു.​ ​ഇ​തു​ ​വ​ക​വ​യ്‌​ക്കാ​തെ​ ​രാ​ത്രി​ ​ത​ന്നെ​ ​നൂ​റു​ക​ണ​ക്കി​ന് ​പ്ര​വ​ർ​ത്ത​ക​ർ​ ​പാ​ർ​ട്ടി​ ​ഒാ​ഫീ​സി​ലെ​ത്തി.​ ​രാ​വി​ലെ​ ​രാ​ഹു​ൽ​ ​ഇ.​ഡി​ ​ഒാ​ഫീ​സി​ലേ​ക്ക് ​തി​രി​ച്ച​പ്പോ​ൾ​ ​അ​വ​ർ​ ​അ​നു​ഗ​മി​ച്ചു.​ ​ഒ​പ്പം​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യും​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​എം.​പി​മാ​രു​മു​ണ്ടാ​യി​രു​ന്നു.
അ​ടു​ത്ത​കാ​ല​ത്ത് ​ഡ​ൽ​ഹി​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കോ​ൺ​ഗ്ര​സ് ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​ശോ​ക് ​ഗെ​ലോ​ട്ട്,​ ​ഭൂ​പേ​ഷ് ​ബാ​ഗ​ൽ​ ​എ​ന്നീ​ ​മു​ഖ്യ​മ​ന്ത്രി​മാ​ർ​ ​മു​ത​ൽ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​അ​ട​ക്കം​ ​മു​തി​ർ​ന്ന​ ​എ.​ഐ.​സി.​സി​ ​നേ​താ​ക്ക​ളെ​യും​ ​എം.​പി​മാ​രെ​യും​ ​കോ​ൺ​ഗ്ര​സ് ​അ​ണി​നി​ര​ത്തി.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​എം.​പി​മാ​രാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്,​ ​അ​ടൂ​ർ​ ​പ്ര​കാ​ശ്,​ ​ആ​ന്റോ​ ​ആ​ന്റ​ണി,​ ​ഹൈ​ബി​ ​ഈ​ഡ​ൻ,​ ​ബെ​ന്നി​ ​ബെ​ഹ്‌​നാ​ൻ,​ ​വി.​കെ.​ ​ശ്രീ​ക​ണ്‌​ഠ​ൻ,​ ​എം.​കെ.​ ​രാ​ഘ​വ​ൻ,​ ​ജെ​ബി​ ​മേ​ത്ത​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.