
ന്യൂഡൽഹി: കേരളത്തിലെ ഏഴെണ്ണമുൾപ്പെടെ രാജ്യത്തെ 17 ജില്ലകളിൽ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി 10 ശതമാനത്തിലെത്തി. മിസോറമിലെ അഞ്ച് ജില്ലകളും ഇതിലുൾപ്പെടും. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിദിന കണക്ക് വർദ്ധിക്കുകയാണ്.
24 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലാണ്. എന്നാൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവും. രാജ്യത്ത് ഇതുവരെ 195.07 കോടി കൊവിഡ് വാക്സിനുകൾ (1,95,07,08,541) നൽകി. 13.91 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ട്.