modi

ന്യൂ​ഡ​ൽ​ഹി​:​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ടേം​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ക​ഷ്ടി​ച്ച് ​ര​ണ്ടു​കൊ​ല്ലം​ ​മാ​ത്രം​ ​ശേ​ഷി​ക്കെ,​ ​പ്ര​ത്യേ​ക​ ​റി​ക്രൂ​ട്ട്മെ​ന്റി​ലൂ​ടെ​ ​കേ​ന്ദ്ര​ ​സ​ർ​വീ​സി​ൽ​ 10​ ​ല​ക്ഷം​ ​നി​യ​മ​നം​ ​ന​ൽ​കി​ ​യു​വാ​ക്ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​നൊ​രു​ങ്ങു​ന്നു.​ ​ഒ​ന്ന​ര​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​നി​യ​മ​നം​ ​പൂ​ർ​ത്തി​യാ​ക്കും.
ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​ല്ലാ​വ​കു​പ്പു​ക​ളി​ലും​ ​മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ​ ​ തത്‌സ്ഥി​തി​ അ​വ​ലോ​ക​നം​ ​ചെ​യ്യാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ 2​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഒ​ഴി​വു​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​യ​താ​യും​ ​നി​യ​മ​ന​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​നാ​രം​ഭി​ക്കു​മെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​ട്വീ​റ്റ് ​ചെ​യ്തു. കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലാ​യി​ 2020​ ​മാ​ർ​ച്ച് ​ഒ​ന്നു​ ​വ​രെ​ 8.72​ ​ല​ക്ഷം​ ​ഒ​ഴി​വു​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ 40​ ​ല​ക്ഷം​ ​ജീ​വ​ന​ക്കാ​ർ​ ​വേ​ണ്ട​ ​സ്ഥാ​ന​ത്ത് ​ഇ​പ്പോ​ൾ​ 32 ല​ക്ഷ​ത്തോ​ള​മേ​യു​ള്ളൂ.​ ​കേ​ന്ദ്ര​ ​പൊ​ലീ​സ് ​സേ​ന​യി​ൽ​ ​മാ​ത്രം​ 10.16​ ​ല​ക്ഷം​ ​ജീ​വ​ന​ക്കാ​ർ​ ​വേ​ണ്ടി​ട​ത്ത് 9.05​ ​ല​ക്ഷം​ ​മാ​ത്രം. 2019​ ​ലോ​ക്​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​തി​പ​ക്ഷ​ങ്ങ​ളു​ടെ​ ​പ്ര​ധാ​ന​ ​പ്ര​ചാ​ര​ണ​വി​ഷ​യം​ ​തൊ​ഴി​ലി​ല്ലാ​യ്മ‌യായി​രു​ന്നു.​ 2024​ൽ​ ​ഇ​ത് ​വീ​ണ്ടു​മു​യ​ർ​ത്തു​ന്ന​ത് ​ത​ട​യാ​നും​ ​സ്പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റി​ലൂ​ടെ​ ​ബി.​ജെ.​പി​ക്കാ​വും.

 4​ ​വ​ർ​ഷ​ ​സേ​വ​ന​ത്തി​ന് ​ഭാ​ര​ത​ ​യു​വ​സേ​ന അ​ഗ്നി​വീ​റിൽ 46,000​ ​പേർ ഇ​ക്കൊ​ല്ലം

​സാ​യു​ധ​ ​സേ​ന​ക​ൾ​ക്ക് ​കൗ​മാ​ര​ ​പ്ര​സ​രി​പ്പ്,​ ​ആ​രോ​ഗ്യ​വും​ ​അ​ച്ച​ട​ക്ക​വു​മു​ള്ള​ ​യു​വ​ത്വ​ത്തെ​ ​വാ​ർ​ത്തെ​ടു​ക്ക​ൽ,​ ​ഇ​വ​ർ​ക്ക് ​ഉ​ന്ന​ത​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്ക​ൽ​ ​തു​ട​ങ്ങി​ ​ബൃ​ഹ​ത് ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കു​ന്ന​ ​നാ​ലു​ ​വ​ർ​ഷ​ ​സേ​നാ​സ​ർ​വീ​സി​ന് ​(​അ​ഗ്നി​പ​ഥ്)​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​അം​ഗീ​കാ​രം.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ ​അ​ഗ്നി​വീ​റു​ക​ൾ​ ​എ​ന്ന് ​അ​റി​യ​പ്പെ​ടും.
17.5​-​ 21​ ​പ്രാ​യ​മു​ള്ള​ 10​-ാം​ ​ക്ളാ​സ്,​ ​പ്ള​സ് ​ടു​ ​പാ​സാ​യ​ ​യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഈ​ ​വാ​ർ​ഷം​ 46,000​ ​പേ​രെ​ ​റി​ക്രൂ​ട്ട്ചെ​യ്യും.​ ​അ​ഖി​ലേ​ന്ത്യാ​ ​മെ​രി​റ്റ് ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​വും​ ​റി​ക്രൂ​ട്ട്മെ​ന്റ്.​ ​ശാ​രീ​രി​ക,​ ​ആ​രോ​ഗ്യ​ ​യോ​ഗ്യ​ത​ ​നി​ല​വി​ലേ​തി​ന് ​തു​ല്യം.
റി​ക്രൂ​ട്ട്മെ​ന്റ് 90​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗ്,​ ​സേ​നാ​ ​ത​ല​വ​ന്മാ​രാ​യ​ ​ജ​ന​റ​ൽ​ ​മ​നോ​ജ് ​പാ​ണ്ഡെ,​ ​എ​യ​ർ​ ​ചീ​ഫ് ​മാ​ർ​ഷ​ൽ​ ​വി.​ആ​ർ​ ​ചൗ​ധ​രി​ ​അ​ഡ്മി​റ​ൽ​ ​ആ​ർ.​ ​ഹ​രി​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ക​ര,​ ​വ്യോ​മ,​ ​നാ​വി​ക​ ​സേ​ന​ക​ൾ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ൾ​ ​പ​രി​ശീ​ലി​പ്പി​ക്കും.സേ​വ​നം​ ​ക​ഴി​ഞ്ഞ് ​ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​മി​ക​ച്ച​ ​തൊ​ഴി​ൽ​ ​നേ​ടാ​ൻ​ ​ഇ​തു​പ​ക​രി​ക്കും. നാ​ല് ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​സേ​ന​യി​ൽ​ ​സ്ഥി​ര​ ​നി​യ​മ​ന​ത്തി​നും​ ​അ​വ​സ​രം.​ ​ഓ​രോ​ ​ബാ​ച്ചി​ലെ​യും​ ​മി​ടു​മി​ടു​ക്ക​രാ​യ​ 25​ ​ശ​ത​മാ​നം​ ​പേ​രെ​ ​ഇ​ങ്ങ​നെ​ ​ഉ​ൾ​പ്പെ​ടു​ത്തും.

 40,000​ ​തു​ട​ക്ക​ ​ശ​മ്പ​ളം പി​രി​യു​മ്പോ​ൾ​ 11.7​ ​ല​ക്ഷം

​ ​ ആ​ദ്യ​ ​വ​ർ​ഷം​ ​മാ​സം​ 40, 000​ ​രൂ​പ​വ​രെ​ ​(​ 4.76​ ​ല​ക്ഷം​ ​വാ​ർ​ഷി​കം​)​ ​ശ​മ്പ​ളം
​ ​ശ​മ്പ​ളം​ ​ഉ​യ​ർ​ന്ന് ​നാ​ലാം​ ​വ​ർ​ഷ​ത്തെ​ ​മൊ​ത്ത​ ​ശ​മ്പ​ളം​ 6.92​ ​ല​ക്ഷം
​ ​ നാ​ല് ​വ​ർ​ഷ​സേ​വ​ന​ ​ശേ​ഷം​ ​പി​രി​യു​മ്പോ​ൾ​ 11.7​ ​ല​ക്ഷം​ ​രൂ​പ​ ​സേ​വാ​ ​നി​ധി
​ ​ഈ​ ​പാ​ക്കേ​ജി​ൽ​ 30​ ​ശ​ത​മാ​നം​ ​അ​ഗ്നി​വീ​റു​ക​ളും​ ​സ​മാ​ന​മാ​യ​ ​തു​ക​ ​കേ​ന്ദ്ര​വും നൽകണം. സേ​വാ​ ​നി​ധിയെ​ ​​ ​ആ​ദാ​യ​ ​നി​കു​തി​യി​ൽ​ ​നി​ന്ന്‌​ ​ഒ​ഴി​വാ​ക്കും

ഒ​രു​ ​കോ​ടി​ ​ഇ​ൻ​ഷ്വ​റ​ൻ​സ്

​ ​സ​ർ​വ്വീ​സി​നി​ടെ​ ​ജീ​വ​ത്യാ​ഗ​മു​ണ്ടാ​യാ​ൽ​ ​ഒ​രു​ ​കോ​ടി​യു​ടെ​ ​ഇ​ൻ​ഷ്വ​റ​ൻ​സ്,​ ​ബാ​ക്കി​ ​സേ​വ​ന​ ​കാ​ല​യ​ള​വി​ലെ​ ​മു​ഴു​വ​ൻ​ ​ശ​മ്പ​ളം
​ ​ അം​ഗ​വൈ​ക​ല്യ​ത്തി​ന്റെ​ ​തോ​ത​നു​സ​രി​ച്ച് 44​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​ല​ഭി​ക്കും
​ ​അം​ഗ​വൈ​ക​ല്യം​ ​സം​ഭ​വി​ച്ചാ​ൽ​ ​ബാ​ക്കി​ ​വ​ന്ന​ ​സേ​വ​ന​ ​കാ​ല​ത്തെ​ ​മു​ഴു​വ​ൻ​ ​ശ​മ്പ​ള​വും​ ​സേ​വാ​നി​ധി​ ​പാ​ക്കേ​ജും​ ​പ​ലി​ശ​യോ​ടെ