
ന്യൂഡൽഹി: യുവാക്കൾക്ക് സായുധസേനയിൽ പ്രവർത്തിക്കാൻ അവസരം നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സേനയെ കേന്ദ്ര സർക്കാർ അവരുടെ പരീക്ഷണങ്ങൾക്കുള്ള വേദിയാക്കി മാറ്റുകയാണോ? വർഷങ്ങളായി സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർ സർക്കാരിന് ഭാരമായി കാണുകയാണോ ? സായുധസേനാ റിക്രൂട്ട്മെന്റ് പോലെയുള്ള വളരെ സെൻസിറ്റീവായ വിഷയത്തിൽ ഗൗരവമായ ഒരു ചർച്ച പോലും നടത്താതെയാണ് പരീക്ഷണങ്ങൾ നടത്തുന്നത്. സർക്കാരിന് എന്തിനാണ് ഇത്ര പിടിവാശിയെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.