congress

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടർച്ചയായ മൂന്നാം ദിവസവും പത്തു മണിക്കൂറോളം എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായി. ഇഡി നടപടിയിൽ പ്രതിഷേധിച്ച നേതാക്കളും പ്രവർത്തകരും എ.ഐ.സി.സി ആസ്ഥാനത്ത് ഏറ്റുമുട്ടി. ജെബി മേത്തർ എംപി അടക്കം എണ്ണൂറോളം നേതാക്കളെ ഇന്നലെയും പൊലീസ് അറസ്റ്റു ചെയ്‌തു.

സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാവിലെ 11.40ന് ഇഡി ഓഫീസിലെത്തിയ രാഹുലിനെ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ രണ്ടു ഘട്ടമായാണ് ചോദ്യം ചെയ്‌തത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 20 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിക്കാൻ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്ഥാനത്ത് എത്തുന്നത് ഇന്നലെ ഡൽഹി പൊലീസ് തടഞ്ഞിരുന്നു. പൊലീസ് നിർദ്ദേശം ലംഘിച്ച ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിലുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരെയും സച്ചിൻ പൈലറ്റ്, വിനീത് പൂനിയ തുടങ്ങിയ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പാർട്ടി ആസ്ഥാനത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഓഫീസ് വളപ്പിൽ കടന്ന് പ്രവർത്തകരെ ഓടിച്ചിട്ട് തല്ലി. ചിലരെ പിടി കൂടി വലിച്ചിഴച്ച് കൊണ്ടുപോയി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നേതാക്കൾ പ്രതിഷേധിച്ചതോടെയാണ് പൊലീസ് പിൻവാങ്ങിയത്. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ ,ഇഡി ഓഫീസിന് സമീപത്തും കോൺഗ്രസ് പ്രവർത്തകർ ടയറും മറ്റും കത്തിച്ച് പ്രതിഷേധിച്ചു.

പാർട്ടി ആസ്ഥാനത്തെ പൊലീസ് അക്രമത്തിൽ പ്രതിഷേധിക്കാൻ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേരളത്തിൽ നിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

എം.പിമാരുടെ നേതൃത്വത്തിൽ പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പ്രതിഷേധിച്ചു.

പൊലീസ് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ മർദ്ദിച്ചിട്ടില്ലെന്നും ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചപ്പോൾ ഉന്തും തള്ളുമുണ്ടായതാണെന്നും ഡൽഹി പൊലീസ് അറിയിച്ചു. പ്രവർത്തകരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് പാർട്ടി വക്താവ് രൺദീപ് സുർജെവാല ആവശ്യപ്പെട്ടു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്‌ഭവനുകൾക്ക് മുന്നിലും, ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

 കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളോ​ട് കോ​ൺ​ഗ്ര​സി​ന് ​ഒ​രേ​ ​നി​ല​പാ​ട്:​ ​നേ​താ​ക്കൾ
​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്നു​വെ​ന്ന് ​ത​ന്നെ​യാ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​നി​ല​പാ​ടെ​ന്ന് ​സം​സ്ഥാ​ന​ ​നേ​താ​ക്ക​ൾ​ ​സം​യു​ക്ത​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​യാ​യ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​നോ​ട് ​കേ​ര​ള​ത്തി​ലും​ ​കേ​ന്ദ്ര​ത്തി​ലും​ ​കോ​ൺ​ഗ്ര​സി​ന് ​ര​ണ്ട് ​നി​ല​പാ​ടാ​ണെ​ന്ന​ ​സി.​പി.​എം​ ​ആ​രോ​പ​ണ​ത്തി​ന് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​നേ​താ​ക്ക​ൾ.

കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​രാ​ഷ്ട്രീ​യ​ ​എ​തി​രാ​ളി​ക​ളെ​ ​ഉ​ന്മൂ​ല​നം​ ​ചെ​യ്യാ​നും​ ​ഇ​ഷ്ട​ക്കാ​ർ​ക്ക് ​ഇ​ഷ്ട​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്തു​കൊ​ടു​ക്കാ​നു​മാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ,​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​ ​ഉ​മ്മ​ൻ​ചാ​ണ്ടി,​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​യു.​ഡി.​എ​ഫ്.​ ​ക​ൺ​വീ​ന​ർ​ ​എം.​എം.​ഹ​സ്സ​ൻ​ ​എ​ന്നി​വ​ർ​ ​ആ​രോ​പി​ച്ചു.

ആ​ർ.​എ​സ്.​എ​സു​മാ​യി​ ​രാ​ഷ്ട്രീ​യ​ ​ഒ​ത്തു​തീ​ർ​പ്പു​ണ്ടാ​ക്കി​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​സി.​പി.​എ​മ്മി​നു​വേ​ണ്ടി​ ​ഇ​ഷ്ട​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്തു​കൊ​ടു​ക്കു​ക​യാ​ണ് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ.​ ​നാ​ഷ​ണ​ൽ​ ​ഹെ​റാ​ൾ​ഡ് ​കേ​സി​ൽ​ ​ഇ.​ഡി​യെ​ ​ഉ​പ​യോ​ഗി​ച്ച് ​കോ​ൺ​ഗ്ര​സി​നെ​ ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​ശ്ര​മം.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​അ​ക്കൗ​ണ്ടു​ക​ളെ​ല്ലാം​ ​ഓ​ഡി​റ്റി​ന് ​വി​ധേ​യ​മാ​കു​ന്ന​താ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന​ട​ക്കം​ ​പ​ല​ ​ത​ല​ത്തി​ൽ​ ​അ​ന്വേ​ഷി​ച്ച് ​ത​ള്ളി​യ​ ​പ​രാ​തി​യാ​ണ് ​വീ​ണ്ടും​ ​കു​ത്തി​പ്പൊ​ക്കി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​വൃ​ത്തി​കെ​ട്ട​ ​രാ​ഷ്ട്രീ​യം​ ​ക​ളി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ന് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളോ​ട് ​ഇ​ര​ട്ട​നി​ല​പാ​ടാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം​ ​കു​റ്റ​പ്പെ​ടു​ത്തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജ​ന​ങ്ങ​ളോ​ട് ​വി​ശ​ദീ​ക​രി​ച്ചു​ത​ന്നെ​ ​കോ​ൺ​ഗ്ര​സ് ​മു​ന്നോ​ട്ടു​പോ​കും.​ ​കേ​ന്ദ്ര,​ ​കേ​ര​ള​ ​സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​ ​ഒ​രേ​ ​രീ​തി​യി​ൽ​ ​സ​മ​ര​വു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​മെ​ന്നും​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.