c

ന്യൂഡൽഹി: കണ്ണൂർ പാർട്ടി കോൺഗ്രസിന് ശേഷമുള്ള സി.പി.എമ്മിന്റെ ആദ്യ കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും. പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് ചുമതല നിശ്‌ചയിക്കലാണ് ഓൺലൈനിൽ ചേരുന്ന ഒരു ദിവസത്തെ യോഗത്തിന്റെ പ്രധാന അജണ്ട. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്, അഗ്‌നിപഥ് പദ്ധതി അടക്കം രാഷ്‌‌ട്രീയ സംഭവ വികാസങ്ങളും ചർച്ചയാകും.