
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ സമരങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അഭിഭാഷകനായ വിശാൽ തിവാരിയുടെ ഹർജി. പൊതു മുതൽ നശിപ്പിച്ചതടക്കമുള്ള കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കണം. റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദദ്ധ സമിതി രൂപീകരിച്ച് പദ്ധതി ദേശസുരക്ഷയെയും പ്രതിരോധ സേനയെയും എങ്ങനെ ബാധിക്കുമെന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.