
ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി. അഗ്നിപഥിന്റെ പേരിൽ രാജ്യത്ത് രൂക്ഷമായ സമരം നടക്കുന്ന സാഹചര്യത്തിൽ പിറന്നാൾ ആഘോഷം ഒഴിവാക്കണമെന്ന് രാഹുൽ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ 52-ാം ജന്മദിനമായിരുന്നു ഇന്നലെ. 1970 ജൂൺ 19 നാണ് രാഹുൽ ഗാന്ധി ജനിച്ചത്.