ന്യൂഡൽഹി: കൊവിഡിന് പിന്നാലെയുണ്ടായ ശ്വാസകോശ അണുബാധയ്ക്ക് ഡൽഹി ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഡിസ്‌ചാർജ് ചെയ്‌തു. ജൂൺ 12നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 75കാരിയായ സോണിയയെ നാഷണൽ ഹെറാൾഡ്കേസിൽ ഇ.ഡി ജൂൺ 23ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.