modi

ന്യൂഡൽഹി: അഗ്‌നിപഥ് നിയമന നടപടി പുരോഗമിക്കെ മൂന്ന് സേനാ മേധാവികളും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ വി.ആർ. ചൗധരി, നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ എന്നിവർ പ്രധാനമന്ത്രിയെ പ്രത്യേകമായി കണ്ട് റിക്രൂട്ട്മെന്റിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കും.