
ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമു നാളെ പത്രിക സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നേതാക്കൾ മുർമുവിനെ അനുഗമിക്കും. എൻ.ഡി.എ സഖ്യകക്ഷികൾക്കും മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്.
പത്രികയിൽ പ്രധാനമന്ത്രി മോദിയാകും മുർമുവിന്റെ പേര് നിർദ്ദേശിക്കുക. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പിന്താങ്ങും.