
ന്യൂഡൽഹി: മികച്ച മലയാളം പരിഭാഷയ്‌ക്കുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം സുനിൽ ഞാളിയത്തിന്റെ ഭാഷായ് തുഡു എന്ന നോവലിന് ലഭിച്ചു. മഹാശ്വേതാ ദേവിയുടെ ഒാപ്പറേഷൻ ഭാഷായ് തുഡു എന്ന ബംഗാളി നോവലിന്റെ പരിഭാഷയാണിത്. 50,000 രൂപയും പ്രശസ്‌തി പത്രവുമാണ് അവാർഡ്. പ്രൊഫ. സി.ജി. രാജഗോപാൽ, പ്രൊഫ. കെ. സച്ചിദാനന്ദൻ, പ്രൊഫ. വി.ഡി. കൃഷ്‌ണൻ നമ്പ്യാർ എന്നിവരടങ്ങിയ ജൂറിയാണ് ഏഴ് പുസ്‌തകങ്ങളിൽ നിന്ന് ഭാഷായ് തുഡു തെരഞ്ഞെടുത്തത്.