
ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ്, തൃണമൂൽ, ഇടത് പാർട്ടികൾ അടക്കം പ്രതിപക്ഷ പാർട്ടി നേതാക്കളും സിൻഹയെ അനുഗമിക്കും. ഉച്ചയ്‌ക്ക് 12.15ന് രാജ്യസഭാ സെക്രട്ടറി ജനറലിന് പത്രിക നൽകും. പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് തന്ത്രങ്ങൾ ചർച്ച ചെയ്ത ശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കും.