
ന്യൂഡൽഹി:ടീസ്ത സെതൽവാദിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ കോൺഗ്രസ് മാർച്ച് നടത്തി. മൂന്നൂറോളം കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, അജയ് മാക്കൻ എന്നിവരും പങ്കെടുത്തു.
തന്റെ പാർട്ടി ടീസ്ത സെതൽവാദിനും ആർ.ബി. ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനും ഒപ്പം നിൽക്കുമെന്ന് അജയ് മാക്കൻ പറഞ്ഞു.
രാജ്യത്തെ വിവിധ നഗരങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നു. മുംബയിലെ ദാദർ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധത്തിന് എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ, സി.പി.എം തുടങ്ങിയ കക്ഷികളും നേതൃത്വം നൽകി.