yy

ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി യശ്വന്ത് സിൻഹ പ്രചാരണത്തിന്റെ ഭാഗമായി ഇന്നുരാത്രി തിരുവനന്തപുരത്തെത്തും. നാളെ കേരളത്തിൽ നിന്നാണ് പ്രചാരണത്തിന്റെ തുടക്കം. നിയമസഭയിലെത്തി എം.എൽ.എമാരെ കാണും. എൻ.ഡി.എയ്‌ക്ക് വോട്ടില്ലാത്ത സംസ്ഥാനത്തെ 140 ഇടതു, വലതുപക്ഷ എം.എൽ.എമാരുടെയും 20 ലോക്‌സഭാ എം.പിമാരുടെയും 9 രാജ്യസഭാ എം.പിമാരുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം കേരളത്തിൽ നിന്ന് തുടങ്ങുന്നത്. കേരളത്തിലെ പ്രചാരണത്തിനുശേഷം 30ന് തമിഴ്നാട്ടിലേക്ക് പോകും. ജൂലായ് ഒന്നിന് ഗുജറാത്തിലും രണ്ടിന് കർണാടകയിലുമാണ് പ്രചാരണം.