ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സെഷൻ ജൂലായ് 18 മുതൽ ആഗസ്റ്റ് 12 വരെ നടക്കും. 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പും ആഗസ്റ്റ് ആറിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും സമ്മേളന കാലത്താണ്. കൊവിഡ് വ്യാപനമുണ്ടെങ്കിലും സഭാ നടപടികളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ല.